SFI attack against M.Vincent MLA
തിരുവനന്തപുരം: കാര്യവട്ടം കാമ്പസില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ പൊലീസ് സ്റ്റേഷന് ഉപരോധത്തിനിടെ എം.വിന്‍സെന്റ് എം.എല്‍.എയ്ക്ക് മര്‍ദ്ദനം.
ഉപരോധത്തിനെത്തിയ എം.എല്‍.എയെ പൊലീസിന്റെ മുന്പില് വച്ച് എസ്എഫ്ഐക്കാര്‍ ആക്രമിക്കുകയായിരുന്നു. ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷന്റെ വാതില്‍ക്കലായിരുന്നു ഉപരോധം.
കാര്യവട്ടം കാമ്പസില്‍ മര്‍ദ്ദനത്തിന് ഇരയായ കെ.എസ്.യു നേതാവ് സാഞ്ചോസിനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു ഉപരോധം.
സാഞ്ചോസിനെ ഹോസ്റ്റലിലെ ഇടിമുറിയില്‍ കൊണ്ടു പോയി മര്ദ്ദിച്ചുയെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷന് മുന്നിലും കെ.എസ്.യു - എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ ഒരു പൊലീസുകാരനും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
Keywords: M.Vincent MLA, SFI, Attack, KSU, Police station
COMMENTS