ന്യൂഡല്‍ഹി: രാജ്യം അടുത്ത അഞ്ചുവര്‍ഷം ആരുടെ കൈകളിലെന്ന് അറിയാന്‍ ഇനി മണിക്കൂറുകളെ ബാക്കിയുള്ളൂ. നാളെ നടക്കുന്ന വോട്ടെണ്ണലിലാണ് എല്ലാ കണ്ണുകള...
ന്യൂഡല്‍ഹി: രാജ്യം അടുത്ത അഞ്ചുവര്‍ഷം ആരുടെ കൈകളിലെന്ന് അറിയാന്‍ ഇനി മണിക്കൂറുകളെ ബാക്കിയുള്ളൂ. നാളെ നടക്കുന്ന വോട്ടെണ്ണലിലാണ് എല്ലാ കണ്ണുകളും.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മൂന്ന് തലത്തില്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ തന്നെ മൂന്നാം തവണയും അധികാരം നിലനിര്‍ത്തുമെന്ന് നിരവധി എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഇന്ത്യാ സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി എത്തിയ എക്‌സിറ്റ് പോളുകള്‍ പ്രതിപക്ഷം തള്ളിയിരുന്നു. 73 കാരനായ മോദിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് ഇത്തവണ 2019ലെ കണക്കിനേക്കാള്‍ മികച്ച പ്രകടനമാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ബിജെപി കേരളത്തിലും തമിഴ്‌നാട്ടിലും ഇക്കുറി താമര വിരിയിക്കുമെന്നും പ്രവചനമുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപി പ്രകടനം മെച്ചപ്പെടുത്തുമെന്നും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളില്‍ ആധിപത്യം തുടരുമെന്നും പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പോലും മറികടക്കുമെന്നും പ്രവചിക്കപ്പെടുന്നു. തന്റെ കോട്ടയായ ഒഡീഷയില്‍ നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളിനെ ബി.ജെ.പി അട്ടിമറിക്കുമെന്ന പ്രവചനംപോലുമുണ്ട്.
എക്സിറ്റ് പോളുകള്‍ വെറും പ്രവചനങ്ങള്‍ മാത്രമാണെന്നും 100 ശതമാനം ശരിയല്ലെന്നും അറിയാമെങ്കിലും 400 സീറ്റുകള്‍ നേടണമെന്ന മോദിയുടെ അതിമോഹത്തിന് അരുകിലാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എത്തിനില്‍ക്കുന്നത്. 400 എന്ന വിജയ ലക്ഷ്യം മോദി നേടിയാല്‍, മുമ്പ് 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം 414 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ശേഷം ലോക്സഭയില്‍ 400-ലധികം സീറ്റുകള്‍ നേടുന്ന രണ്ടാമത്തെ കക്ഷിയാകും.
Key Words: Lok Sabha Election, Result, NDA, INDIA


COMMENTS