ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) എംപി അനാവശ്യ സമ്മര്‍ദം സൃഷ്ടിക്കാന്‍ തന്നെ തെറ്റായ രീതിയില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് കേജ്രിവാ...
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) എംപി അനാവശ്യ സമ്മര്‍ദം സൃഷ്ടിക്കാന്‍ തന്നെ തെറ്റായ രീതിയില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് കേജ്രിവാളിന്റെ സഹായി ബിഭാവ് കുമാര്‍. സ്വാതി മലിവാളിനെതിരായ ആക്രമണ കേസില്‍ ബിഭാവ് എതിര് പരാതി നല്കി. മേയ് 13 ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ ബലപ്രയോഗത്തിലൂടെയും അനധികൃതമായും കടന്ന ഡല്‍ഹി വനിതാ കമ്മീഷന് മുന്‍ ചെയര്‍പേഴ്സണ്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വെള്ളിയാഴ്ച സമര്‍പ്പിച്ച പരാതിയില്‍ മലിവാള്‍ ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധമായും കേജ്രിവാളിന്റെ വസതിയിലേക്ക് അനധികൃതമായി കടന്നുകയറിയതിന് ശേഷം അസഭ്യം പറയുകയും ചെയ്തെന്നും പറയുന്നു.
Key Words: Swati Maliwal, Attack Case,
COMMENTS