തിരുവനന്തപുരം: ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശശി തരൂര്‍ എം.പിയുടെ പി.എ അറസ്റ്റിലായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്...
തിരുവനന്തപുരം: ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശശി തരൂര്‍ എം.പിയുടെ പി.എ അറസ്റ്റിലായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
എം പിയുടെ പി എ എന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയ രാജ്യദ്രോഹ കുറ്റത്തില്‍നിന്നും തരൂരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും സുരേന്ദ്രന്.
വിമാനത്താവളത്തില്‍ തന്നെ സഹായിക്കാന്‍ വേണ്ടി നിയോഗിച്ചിരുന്നയാളാണ് അറസ്റ്റിലായ ശിവകുമാര്‍ പ്രസാദ് എന്നാണ് എം പി പറയുന്നത്. വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് നടത്തുന്ന ഇയാള്‍ ശശി തരൂരിനെ എങ്ങനെയാണ് സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. കേരളത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ ജയിലിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടെ അന്വേഷണത്തിന്റെ പരിധിയിലുമാണ്. ഇപ്പോള്‍ ഇതാ കോണ്‍ഗ്രസ് എം പിയുടെ പി എയും സ്വര്‍ണക്കടത്ത് നടത്തിയിരിക്കുന്നു. അഴിമതിയുടെയും വര്‍ഗീയതയുടെയും കാര്യത്തിലെന്ന പോലെ സ്വര്‍ണക്കടത്തിലും ഇന്ത്യാ മുന്നണി ഐക്യപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
സ്വര്‍ണക്കടത്ത് പോലെയുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് മോദിയെ താഴെയിറക്കണമെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
COMMENTS