ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കാമെന്ന് എന്‍ഫ...
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) സുപ്രീം കോടതി വെള്ളിയാഴ്ച അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടല്‍.
ഡല്‍ഹി മദ്യനയ കേസില്‍ ഇഡി അറസ്റ്റിനേയും റിമാന്ഡിനേയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.
കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് ഇന്ന് വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് പറഞ്ഞു. മെയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ഏപ്രില്‍ 1 മുതല്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാളിന് ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടാന്‍ കഴിയുമോ ഇല്ലയോ എന്ന് കോടതി ചോദിച്ചു.
Key Words: Arvind Kejrival, AAP,
COMMENTS