കൊച്ചി: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത ഡി വൈ എഫ് ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്. ഡി വൈ എഫ് ഐ നേതാവ് നിഥിന്‍ പുല്ലനെ ...
കൊച്ചി: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത ഡി വൈ എഫ് ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്. ഡി വൈ എഫ് ഐ നേതാവ് നിഥിന്‍ പുല്ലനെ 6 മാസത്തേക്കാണ് കാപ്പ ചുമത്തി നാട് കടത്തുക. ചാലക്കുടിയില്‍ ജീപ്പ് തകര്‍ത്തത് ഉള്‍പ്പടെ ചാലക്കുടി, ആളൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നാല് കേസുകളില്‍ പ്രതിയായിരുന്നു നിഥിന്‍ പുല്ലന്‍.
ജീപ്പ് അടിച്ച് തകര്‍ത്ത കേസില്‍ 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിന്‍ ജാമ്യത്തിലിറങ്ങിയത്. ഡിസംബര്‍ 22 ന് ചാലക്കുടി ഐ ടി ഐ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് തകര്‍ത്തത്.
Key Words: DYFI, Nithin Pullen, Kappa
COMMENTS