മുറിവുണക്കണം, അല്ലാതെ ആളിക്കത്തിക്കരുത്; ചിത്രയെ അനുകൂലിച്ച വേണുഗോപാലിനും വിമര്‍ശനം

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തില്‍ എല്ലാവരും രാമനാമം ജപിക്കണമെന്നും വൈകുന്നേരം വിളക്ക് തെളിയിക്കണമെന്നും ഗായിക കെ...

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തില്‍ എല്ലാവരും രാമനാമം ജപിക്കണമെന്നും വൈകുന്നേരം വിളക്ക് തെളിയിക്കണമെന്നും ഗായിക കെ. എസ് ചിത്ര പറഞ്ഞതിനോട് വലിയ രീതിയിലുള്ള എതിര്‍പ്പാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്നു വന്നത്. ചിത്രയെ ഒറ്റപ്പെടുത്താനും അപമാനിക്കുന്ന തരത്തിലുമാണ് കമന്റുകളിലേറെയും എത്തിയത്. എന്നാല്‍ ഈ വിവാദങ്ങളില്‍ ചിത്രയെ കുറ്റപ്പെടുത്താതിരിക്കാനും പറഞ്ഞത് ഇഷ്ടമായില്ലെങ്കില്‍ അവരോട് ക്ഷമിക്കാനും പറഞ്ഞ് എത്തിയിരിക്കുകയാണ് ഗായകന്‍ ജി വേണുഗോപാല്‍.

വിവാദത്തില്‍ നിന്ന് ചിത്രയെ ഒഴിവാക്കണമെന്നും അതില്‍ അവര്‍ വല്ലാതെ വിഷമിക്കുന്നുണ്ടെന്നും വേണുഗോപാല്‍ പറയുന്നു. എന്നാല്‍ വിവാദത്തിന്റെ നൂലിഴയില്‍ ഇപ്പോള്‍ വേണുഗോപാലിനെക്കൂടി ചേര്‍ത്ത് വരിഞ്ഞു മുറുക്കുകയാണ് സൈബറിടം. ചിത്രയുടെ പറച്ചില്‍ അത്ര നിഷ്‌കളങ്കമല്ലെന്നും സെലിബ്രിറ്റികളെ കോര്‍പ്പറേറ്റുകള്‍ പണം കൊടുത്ത് പരസ്യത്തിനുപയോഗിക്കും, പക്ഷേ തങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രോഡക്ടിനെപ്പറ്റിയും പറയുന്ന സ്‌ളോഗനെപ്പറ്റിയും സെലിബ്രിറ്റികള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടാവണം.. അല്ലാത്തപക്ഷം ഇതുപോലെയിരിക്കും എന്നും വിമര്‍ശനം നീളുന്നു. ഡിസംബര്‍ ആറ് അത് ഇന്ത്യയുടെ ആത്മാവിലേറ്റ മുറിവാണ്. അതുണക്കാനാണ് ചിത്രയെയും താങ്കളെയും പോലുള്ളവര്‍ ശ്രമിക്കേണ്ടതെന്നും വിമര്‍ശനം ഉയരുന്നു.

രാഷ്ട്രീയാവബോധം ഇല്ലാത്ത കലാകാരന്‍മാര്‍/കലാകാരികള്‍ ഇത്തരം അഭിപ്രായപ്രകടനങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഉചിതമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

വേണുഗോപാലിന്റെ പോസ്റ്റ് വായിക്കാം

ഇക്കഴിഞ്ഞ അന്‍പത് വര്‍ഷത്തിലേറെയായ് കെ.എസ്.ചിത്രയെ അറിയാം. കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രയുടേതായ് ഒരു വീഡിയോ വന്നത് സമൂഹ മാദ്ധ്യമങ്ങളില്‍ കാണാനിടയായി. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ പ്രാര്‍ത്ഥനാനിരതരാവേണ്ടതിനെക്കുറിച്ചാണ് വീഡിയോ . തുടര്‍ന്ന് ആ മഹാഗായികയെ, ആരും സ്‌നേഹിച്ചു പോകുന്ന വ്യക്തിത്വത്തെ അപമാനിച്ചും, അവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോണ്‍ട്രവേര്‍സികളിലും ഉള്‍പ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ നാല്പത്തിനാല് വര്‍ഷങ്ങളില്‍ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ല. ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രം!  സംഗീതം, ഭക്തി, സാധന, സ്‌നേഹം, സമഭാവന, ഇതിനപ്പുറമൊന്നും അവരുടെ ചിന്താമണ്ഡലത്തിലില്ല. ചിത്ര ചെയ്ത ജോലിയുടെ ആഴവും വ്യാപ്തിയും നോക്കിയാല്‍ ഒരു കാര്യം മനസ്സിലാകും. അവര്‍ പാടിയ ഓരോ പാട്ടിലും തൊണ്ണൂറ് ശതമാനമോ അതിലധികമോ അവര്‍ സംഭാവന ചെയ്തിട്ടുണ്ട്. ശാരീരികമായി വിഷമതകളനുഭവിക്കുമ്പോഴും ഒരു വേദിയില്‍ പോലും ചിത്രയുടെ ശബ്ദമിടറി ഞാന്‍ കേട്ടിട്ടില്ല.  ഈ ഭൂമിയിലേക്ക് പാടുക എന്ന കര്‍മ്മമനുഷ്ഠിക്കാന്‍ മാത്രം വന്നു ചേര്‍ന്ന ഒരു മഹാ പ്രതിഭയാണു് ചിത്ര എന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യം മാത്രം. 

ഇത്രയും ഗാനങ്ങള്‍ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? വൈകുന്നേരം നാല് നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയില്‍ പോ, അഞ്ച് നേരം നിസ്‌ക്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിര്‍ന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലുമുണ്ടാകില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ ആരും അവരെ ഉപേക്ഷിക്കുകയോ ബന്ധം വേര്‍പെടുത്തുകയോ ചെയ്യാറില്ല. സമൂഹ മാദ്ധ്യമമാകുന്ന ഈ പുതിയ കളിപ്പാട്ടത്തില്‍ നമ്മള്‍ മലയാളികള്‍ അഭിരമിക്കുന്നു. ധൈര്യപൂര്‍വ്വം നമ്മള്‍ അതിലൂടെ നേരിന്റെ ഒരു അരിക് ചേര്‍ന്ന് നടക്കാറുണ്ട് പലപ്പോഴും. ചിലപ്പോള്‍ കര്‍ശനമായ തിട്ടൂരങ്ങളും നമ്മള്‍ പുറപ്പെടുവിക്കാറുണ്ട്, ചിത്രയുടെ കാര്യത്തില്‍ എന്ന പോലെ.

നമ്മള്‍ മലയാളികള്‍ക്ക് ലോകോത്തരം എന്ന ലേബലില്‍ സംഗീത ലോകത്തിന്റെ നിറുകയില്‍ ചൂടിക്കാന്‍ ഒരു ചിത്രയും, ഒരു യേശുദാസുമൊക്കെയാണുള്ളത്. ഒരു മനുഷ്യായുസ്സില്‍ ചെയ്യാന്‍ സാധിച്ചതില്‍ എത്രയോ അധികം ഇവര്‍ ചെയ്തിരിക്കുന്നു. അത് മുഴുവന്‍ കേട്ടാസ്വദിക്കാനും കൃത്യമായി വിലയിരുത്താനും നമുക്കും പോരാ ഒരു മനുഷ്യായുസ്സ്. 

ഈ വ്യക്തികളോട് നിങ്ങള്‍ക്ക് നിസ്സഹകരിക്കാം. വാക്കുകള്‍ മുഖവിലക്കെടുക്കാതിരിക്കാം. ഇവരാരും രക്തം ചീന്തിയ വഴികളിലൂടെ വന്ന് അധികാരശ്രേണികളിലിരിക്കുന്നവരല്ല. ഇവര്‍ ശ്രുതിയിലും താളത്തിലും ഭാവാത്മകമായി നമ്മുടെ ഗാനലോകത്ത് ചിരപ്രതിഷ്ഠ നേടിയവരാണ്. അവരെ വേദനിപ്പിക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം എന്ന് മാത്രമാണ് എന്റെ അഭ്യര്‍ത്ഥന.

Key words: KS Chithra, G Venugopal, Controversy


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: മുറിവുണക്കണം, അല്ലാതെ ആളിക്കത്തിക്കരുത്; ചിത്രയെ അനുകൂലിച്ച വേണുഗോപാലിനും വിമര്‍ശനം
മുറിവുണക്കണം, അല്ലാതെ ആളിക്കത്തിക്കരുത്; ചിത്രയെ അനുകൂലിച്ച വേണുഗോപാലിനും വിമര്‍ശനം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRPpEtKRXbH7xx1RqSW03m6RxI-9qaoWKRiVtUQP7y6GyDMYAqFOKJoU60P4sZZV6riT_UMGbE3h284zAsq4OQXH8DXQ9sE3sJmy1dedu9s7Rq4znGiH9hW390QoaVrabyo1BsDmF8VUIdgZTsWoN9fRdaJtQ9T5yWWNg29z_Sl-Y_DrqMIow8j_hbLY7c/w640-h360/chithra-venugopal.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRPpEtKRXbH7xx1RqSW03m6RxI-9qaoWKRiVtUQP7y6GyDMYAqFOKJoU60P4sZZV6riT_UMGbE3h284zAsq4OQXH8DXQ9sE3sJmy1dedu9s7Rq4znGiH9hW390QoaVrabyo1BsDmF8VUIdgZTsWoN9fRdaJtQ9T5yWWNg29z_Sl-Y_DrqMIow8j_hbLY7c/s72-w640-c-h360/chithra-venugopal.jpg
www.vyganews.com
https://www.vyganews.com/2024/01/venugopal-also-criticized-for.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/01/venugopal-also-criticized-for.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy