കോട്ടയം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ വ്യാജ രേഖ ചമയ്ക്കല്‍ വന്‍ വിവാദമായിരിക്കെ യൂത്ത് കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പിനെത്...
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ വ്യാജ രേഖ ചമയ്ക്കല്‍ വന്‍ വിവാദമായിരിക്കെ യൂത്ത് കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പിനെത്തന്നെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്.
ഈ തെരഞ്ഞെടുപ്പ് സമ്പ്രദായം ശരിയല്ലന്നും ഇത് യൂത്ത് കോണ്‍ഗ്രസിന് ഗുണമല്ല എന്ന് താന്‍ തിരഞ്ഞെടുക്കപ്പെട്ട കാലത്ത് തന്നെ പറഞ്ഞിട്ടുണ്ടന്നും സുധീരന് കോട്ടയത്ത് പ്രതികരിച്ചു.
മെമ്പര്‍ഷിപ്പ് നല്‍കിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. യൂണിറ്റ് സമ്മേളനങ്ങള്‍ നടത്തിയാണ് പണ്ട് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍നിന്ന് നോമിനേറ്റ് ചെയ്യുന്നത് ശരിയല്ലന്നും സുധീരന് പറഞ്ഞു.
കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം കുറഞ്ഞു എന്ന വി ഡി സതീശന്റെ നിലപാടും വി എം സുധീരന് തള്ളി. നേരത്തെ രണ്ടു ഗ്രൂപ്പായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ചു ഗ്രൂപ്പായിട്ടുണ്ട്. രണ്ട് ഗ്രൂപ്പ് തന്നെ ഒഴിവാകണമെന്ന് നേരത്തെ ആത്മാര്‍ഥമായി ആഗ്രഹിച്ച ആളാണ് താന്‍ അതുകൊണ്ടാണ് ഈ നേതൃത്വം വന്നപ്പോള്‍ സ്വാഗതം ചെയ്തതെന്നും സുധീരന് പ്രതികരിച്ചു.
Key words: VM Sudheeran, Youth Congress, Election
COMMENTS