V.S at 100
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് നൂറിന്റെ നിറവില്‍. 2019 മുതല്‍ പൂര്‍ണ വിശ്രമത്തിലാണ് വി.എസ്. അദ്ദേഹത്തിന്റെ എല്ലാ പിറന്നാളുകളും കുടുംബം ലളിതമായ ചടങ്ങുകളോടെ നടത്താറുമുണ്ട്.
മകന് വി.എ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വസതിയിലാണ് വി.എസ് ഇപ്പോഴുള്ളത്. ഇത്തവണയും കുടുംബം ലളിതമായ ആഘോഷങ്ങളാണ് വീട്ടില്‍ ഒരുക്കിയിരിക്കുന്നത്.
അതേസമയം അദ്ദേഹത്തിന്റെ നാടായ ആലപ്പുഴയില്‍ അനുയായികള്‍ പിറന്നാളോഘോഷം ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബക്ഷേത്രത്തിലും മറ്റും വഴിപാടുകളും മറ്റ് സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. സി.പിഎം നേതൃത്വവും വി.എസിന്റെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അടക്കമുള്ളവര്‍ അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തി. അതേസമയം ശാരീരിക അസ്വസ്ഥതകളാല്‍ പൂര്‍ണ വിശ്രമത്തിലായ വി.എസിനെ കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല.
Keywords: V.S, 100, Birthday, Alappuzha
COMMENTS