ചെന്നൈ: തമിഴ്‌നാട്ടില്‍ കുപ്രസിദ്ധ ഗുണ്ടകളായ രമേശ്, ചോട്ടാ വിനോദ് എന്നിവര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ചെന്നൈ താമ്പരത്തിന് അടുത്ത്...
കൊല്ലപ്പെട്ട വിനോദ് പത്തും രമേശ് അഞ്ചും കൊലക്കേസുകളില്‍ പ്രതിയാണ്. വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചുവെന്നും പ്രാണരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം. എന്നാല്‍ പൊലീസ് ഏറ്റുമുട്ടല്‍ കൊല നടത്തിയെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
കുതിച്ചെത്തിയ കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവര്‍ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങി ആക്രമിച്ചു. നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ പ്രാണരക്ഷാര്‍ത്ഥം വെടിവെക്കേണ്ടിവന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കാറിലുണ്ടായിരുന്നവരില്‍ രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു.
Keywords: Tamil Nadu police, Gangsters , Murder Case
COMMENTS