തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുടിഞ്ഞുപോയ തറവാടിന്റെ കാരണവരെ പോ...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുടിഞ്ഞുപോയ തറവാടിന്റെ കാരണവരെ പോലെയാണ് കെ.എന്‍ ബാലഗോപാല്‍ പ്രവര്‍ത്തിക്കുന്നത്. ലക്കും ലഗാനുമില്ലാതെ കടമെടുത്ത സര്‍ക്കാര്‍ കേരളത്തെ ഒരു പരുവമാക്കി. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
എന്നാല്‍, സംസ്ഥാനത്തിന്റെ ധനസ്ഥിതിക്കു കാരണം കേന്ദ്ര സര്‍ക്കാരാണെന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നിയമസഭയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുടിഞ്ഞവരുടെ കൈയിലല്ല കേരളമെന്നു പറഞ്ഞ കെഎന്‍ ബാലഗോപാല്‍, ജനം ഏല്‍പ്പിച്ചത് ഇടതുപക്ഷത്തിന്റെ കൈകകളില്‍ കേരളം ഭദ്രമാണെന്നും അവകാശപ്പെട്ടു.
Keywords: K.N Balagopal, Chennithala
COMMENTS