കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ സജീവ രാഷ്ട്...
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍.
ഉമ്മന്‍ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹമെന്ന് നിലപാട് വ്യക്തമാക്കി അച്ചു ഉമ്മന്‍. അപ്പ കഴിഞ്ഞാല്‍ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരന്. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം എന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.
''അപ്പ ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്നസമയത്ത് വലിയ ജനത്തിരക്ക് ഉണ്ടാകാറുണ്ട്. അപ്പ പോകുന്നിടത്തെല്ലാം ആള്‍ക്കൂട്ടം ഉണ്ടാകാറുണ്ട്. ആള്‍ക്കൂട്ടത്തിനിടയിലായിരുന്നു എപ്പോഴും ഉമ്മന്‍ചാണ്ടി. എന്നാല്‍ അപ്പയുടെ യാത്ര അയപ്പ് കണ്ടപ്പോഴാണ് ഇത്രയധികം ആളുകളുടെ മനസ്സില്‍ ആഴത്തിലിറങ്ങിയ സ്നേഹമാണ് ഉമ്മന്‍ചാണ്ടിയോടുള്ളത് എന്ന് മനസ്സിലാക്കാന്‍ പറ്റിയത്.
പാതിരാക്കും വെളുപ്പിനും കൈക്കുഞ്ഞുങ്ങളുമായും രോഗികളായവരും വാര്‍ദ്ധക്യത്തിലെത്തിയവരും എല്ലാവരും വന്നു നില്‍ക്കുകയാണ്.
ജനങ്ങളാണ് നില്‍ക്കുന്നത്. അത് കണ്ടപ്പോഴാണ് അപ്പ ജനമനസ്സില്‍ എത്രമാത്രം ഉണ്ടെന്ന് മനസ്സിലായതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
അച്ചു ഉമ്മന്‍ നിലപാട് വ്യക്തമാക്കിയതോടെ ഇനി എല്ലാ കണ്ണുകളും ചാണ്ടി ഉമ്മനിലേക്കാണ് തിരിയുക.
Key Words: Achu Oommen, Oommen Chandy, Election
COMMENTS