Russian president Putin warns Wagner group
മോസ്കോ: റഷ്യയില്‍ വിമത നീക്കം നടത്തുന്ന വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോസിന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്കി പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്. രാജ്യദ്രോഹമാണ് നടക്കുന്നതെന്നും കലാപനീക്കം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും പുടിന് വ്യക്തമാക്കി.
മുന്‍പ് പുട്ടിന്റെ അടുത്ത അനുയായിയായിരുന്ന പ്രിഗോസിന് അടുത്തിടെ പ്രതിരോധ മന്ത്രാലയവുമായി അകലുകയായിരുന്നു. യുക്രെയ്നിലടക്കം റഷ്യയ്ക്കുവേണ്ടി പൊരുതിയിരുന്ന വാഗ്നര്‍ ഗ്രൂപ്പ് പൊടുന്നനെ തിരിയുകയും റഷ്യയിലെ റോസ്തോവ് മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ഏകദേശം 25000 പോരാളികളുള്ള സംഘമായ വാഗ്നര്‍ ഗ്രൂപ്പ് യുക്രെയ്നെതിരായ റഷ്യന്‍ സൈനിക നീക്കത്തില്‍ ഏറെ നിര്‍ണായകമായ സൈനിക കേന്ദ്രങ്ങളാണ് കയ്യടക്കിയിരിക്കുന്നത്.
Keywords: Russia, Putin, Warn, Wagner group
COMMENTS