കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി കോര്പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധസമരത്തില...
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി കോര്പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധസമരത്തില്‍ പ്രസംഗിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
സുധാകരനെതിരെ എടുത്ത കള്ളക്കേസും എസ് ഐക്കു മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് നടപടി.
സിപിഎം കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസിന്റെ പരാതിയെ തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 153 പ്രകാരം കലാപാഹ്വാനത്തിന് കേസെടുത്തത്.
ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് എല്ലാ തുടര്‍ നടപടികളും സ്റ്റേ ചെയ്തത്.
Summary: The Kerala High Court stayed the case against KPCC president K Sudhakaran for attempted rioting while protesting against the incident of setting fire to the Brahmapuram waste plant. A bench of Justice Bechu Kurian Thomas stayed all further proceedings.
COMMENTS