Actor Rahul Madhav got married
ബംഗളൂരു: നടന് രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബംഗളൂരുവില്‍ വച്ചു നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
സംവിധായകന് ഷാജി കൈലാസ്, നിര്‍മ്മാതാവ് ബാദുഷ, നടന്മാരായ സൈജു കുറുപ്പ്, നരേന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചലച്ചിത്ര രംഗത്ത നിരവധിപ്പേര്‍ താരത്തിന് ആശംസ അറിയിച്ചു.
മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് രാഹുല്‍ മാധവ്. ബാങ്കോക്ക് സമ്മര്‍, മെമ്മറീസ്, കടുവ, ആദം ജോണ്‍, പപ്പന്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയവയാണ് രാഹുലിന്റെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍.
Keywords: Rahul Madhav, Marriage, Bangalore
COMMENTS