Sharad Yadav passes away
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 10.19നായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1989 - 90, 1999-04 കാലഘട്ടങ്ങളില്‍ കേന്ദ്രമന്ത്രിയായിരുന്ന ശരത് യാദവ് ഏഴു തവണ ലോക്സഭാംഗവും നാലു തവണ രാജ്യസഭാംഗവുമായിരുന്നു.
33 വര്‍ഷം പാര്‍ലമെന്റ് അംഗവുമായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ വന്ന ശരത് യാദവ് 1988 ല്‍ ജനതാദള്‍ രൂപീകരണത്തില്‍ പങ്കാളിയാവുകയും പിന്നീട് ജനതാദള്‍ (യു) അധ്യക്ഷനാവുകയുമായിരുന്നു. തുടര്‍ന്ന് 2018 ല്‍ എല്‍.ജെ.ഡി രൂപീകരിക്കുകയും കഴിഞ്ഞ വര്‍ഷം ലാലു പ്രസാദ് യാദവിന്റെ ആര്.ജെ.ഡിയില്‍ ലയിക്കുകയുമായിരുന്നു.
Keywords: Sharad Yadav, RJD, Passes away
COMMENTS