വിദേശയാത്രയില്‍ മോഡിയെ കടത്തിവെട്ടുന്നു പിണറായി, ഈ ധൂര്‍ത്തു യാത്രകള്‍ കൊണ്ട് കേരളത്തിന് എന്തുകിട്ടിയെന്നു സിപിഎം പറയണമെന്നു കെ സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്രയും കാലം നടത്തിയ വിദേശയാത്രകള്‍ കൊണ്ട് കേരളത്തിനുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയന്നു സി പി എം വിശദീക...


കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്രയും കാലം നടത്തിയ വിദേശയാത്രകള്‍ കൊണ്ട് കേരളത്തിനുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയന്നു സി പി എം വിശദീകരിക്കണമെന്നു കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു.

യാത്രകളില്‍ മുഖ്യമന്ത്രി കുടുംബാംഗങ്ങളെയും കൊണ്ടാണ് പോകുന്നത്. ഇതിന്റെ ചെലവും സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. ഇത്തരം യാത്രകള്‍ക്ക് എത്ര കോടികള്‍ ചെലവിട്ടെന്നു സിപിഎം സെക്രട്ടേറിയറ്റ് ജനങ്ങളോടും കണക്കു പറയണം. സാധാരണക്കാരന്റെ പണമാണ് ധൂര്‍ത്തടിക്കുന്നത്. വിദേശയാത്രാ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കടത്തിവെട്ടുകായണ് പിണറായി.


സ്വന്തം പാര്‍ട്ടിയുടെ മുന്‍ സെക്രട്ടറിയും സഹോദര തുല്യനുമെന്നു പറഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ സമ്മേളനത്തില്‍ വിതുമ്പിയ മുഖ്യമന്ത്രി അടുത്ത മണിക്കൂറില്‍ കുടുംബ സമേതം വിദേശത്തേയ്ക്കു പറുന്നു. ഇത്ര തിടുക്കപ്പെട്ടുള്ള വിദേശയാത്രയുടെ കാരണവും രഹസ്യവും വെളിപ്പെടുത്തണം. 

കോടിയേരിയുടെ പ്രവര്‍ത്തന മണ്ഡലം തിരുവനന്തപുരമായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഒരു മണിക്കൂര്‍ പോലും തിരുവനന്തപുരത്ത് വച്ചിട്ടില്ല. തിടുക്കപ്പെട്ട് കണ്ണൂരിലേക്കു കൊണ്ടുപോവുകയായിരുന്നു.

അതുകഴിഞ്ഞി മുഖ്യമന്ത്രിയുടെ തിടുക്കപ്പെട്ടുള്ള വിദേശ യാത്രകൊണ്ട് എന്തുണ്ടായെന്ന് സര്‍ക്കാര്‍ തിരിഞ്ഞുനോക്കണം. ധൂര്‍ത്തിന് പരിധി വേണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ മ്ത്സരിക്കുന്ന ശശി തരൂരിന് വോട്ട് ചെയ്യില്ലെന്ന കെ. മുരളീധരന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോടു തന്നെ ചോദിക്കണം. 

കോട്ടയം ജില്ലയിലെ പുതുപള്ളിയില്‍ തരൂരിന് അനുകൂലമായി പ്രമേയം പാസ്സാക്കിയതില്‍ തെറ്റില്ല. ജനാധിപത്യ സംവിധാനത്തില്‍ ജയവും തോല്‍വിയും വ്യക്തിയെക്കുറിച്ചുള്ള അളവുകോലല്ല. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഇഷ്ടപെട്ടവര്‍ക്കു വേണ്ടി വോട്ട് പിടിക്കുന്നത് തെറ്റായി കാണേണ്ടതില്ല. ശശി തരൂരുമായി തനിക്ക് ഒരു പ്രശ്‌നവുമില്ല. 

കോണ്‍ഗ്രസ് വോട്ടര്‍ പട്ടികയില്‍ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. പട്ടികയില്‍ ചിലരുടെ മേല്‍വിലാസമില്ലാത്തത് പ്രശ്‌നമല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Summary: KPCC president K Sudhakaran asked the CPM to explain the benefits that Kerala has received from Chief Minister Pinarayi Vijayan's foreign trips for so long.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: വിദേശയാത്രയില്‍ മോഡിയെ കടത്തിവെട്ടുന്നു പിണറായി, ഈ ധൂര്‍ത്തു യാത്രകള്‍ കൊണ്ട് കേരളത്തിന് എന്തുകിട്ടിയെന്നു സിപിഎം പറയണമെന്നു കെ സുധാകരന്‍
വിദേശയാത്രയില്‍ മോഡിയെ കടത്തിവെട്ടുന്നു പിണറായി, ഈ ധൂര്‍ത്തു യാത്രകള്‍ കൊണ്ട് കേരളത്തിന് എന്തുകിട്ടിയെന്നു സിപിഎം പറയണമെന്നു കെ സുധാകരന്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJSgedcVbr0JYfN7daibPWrb4v0QoCKlTXgUc0Y5HaQDNgoEJybnqrGHQ77iLCnRLLwyNqWj5_ltsoG1288VBgBUzVFf4rBNcMvVPrTt29wfpsoYI2XoAGg0eU3GA_y1WH8R_-nW7a4zKsQOYP2ZAPDLD224LM2RbgBod_Yq3jxIczybyN7ZhdwF6pbQ/s320/pinarayi%20vijayan%20foreign%20tour.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJSgedcVbr0JYfN7daibPWrb4v0QoCKlTXgUc0Y5HaQDNgoEJybnqrGHQ77iLCnRLLwyNqWj5_ltsoG1288VBgBUzVFf4rBNcMvVPrTt29wfpsoYI2XoAGg0eU3GA_y1WH8R_-nW7a4zKsQOYP2ZAPDLD224LM2RbgBod_Yq3jxIczybyN7ZhdwF6pbQ/s72-c/pinarayi%20vijayan%20foreign%20tour.jpg
www.vyganews.com
https://www.vyganews.com/2022/10/cpm-must-explain-pinarayi-vijayans.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/10/cpm-must-explain-pinarayi-vijayans.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy