സോൾ: ദക്ഷിണ കൊറിയയിൽ തലസ്ഥാന നഗരമായ സോളിൽ ഹലോവീൻ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട മരിച്ചവരുടെ എണ്ണം 155 ആയി. നാലു മീറ്റർ മാത്രം വീത...
സോൾ: ദക്ഷിണ കൊറിയയിൽ തലസ്ഥാന നഗരമായ സോളിൽ ഹലോവീൻ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട മരിച്ചവരുടെ എണ്ണം 155 ആയി.
നാലു മീറ്റർ മാത്രം വീതിയുള്ള വഴിയിൽ ഒരു ലക്ഷത്തിൽ പരം ആളുകൾ ആട്ടവും പാട്ടുമായി തിക്കിത്തിരക്കിയതാണ് വൻ ദുരന്തത്തിന് ഇടയാക്കിയത്.
നിലത്തുവീണു ആളുകളുടെ ചവിട്ടേറ്റ് 200ൽ പരം പേർ ആശുപത്രിയിലാണ്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
ഇടുങ്ങിയ വഴിയിലേക്ക് ആംബുലൻസ് എത്താൻ പോലും കഴിയാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
COMMENTS