Case against Vijay Babu
കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ ഏഴിലേക്ക് മാറ്റി. അതുവരെ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. അതുവരെ പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ പ്രതിയാക്കപ്പെട്ടതോടെ വിദേശത്തേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി അറസ്റ്റ് വിലക്കിയതോടെ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. കൊച്ചി വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ വിഭാഗം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു.
അതേസമയം കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും സിനിമയില്‍ കൂടുതല്‍ അവസരം ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരി കേസുമായി വന്നതെന്നുമാണ് വിജയ് ബാബുവിന്റെ മൊഴി.
Keywords: High court, Bail, Vijay Babu


COMMENTS