Sadiq Ali Shihab Thangal
പാണക്കാട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിയമിതനായി. പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാനായും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു.
ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടര്‍ന്നാണ് നടപടി. മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍.
ഹൈദരലി തങ്ങളുടെ വസതിയില്‍ ചേര്‍ന്ന മുസ്ലിംലീഗ് നേതാക്കളുടെയും തങ്ങള്‍ കുടുംബാംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനമായത്. ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന് സാദിഖലി തങ്ങളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
Keywords: Muslim league president, Sadiq Ali Shihab Thangal, Panakkad
COMMENTS