Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ചു അനധികൃതമായി തുറന്നുവെന്ന് ക്രൈംബ്രാഞ്ച്. എന്നാല്‍ ദൃശ്യങ്ങള്‍ കാണുകയോ പകര്‍ത്തുകയോ ചെയ്തു എന്നതിന് വ്യക്തതയില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ദൃശ്യങ്ങള്‍ എറണാകുളം ജില്ലാ കോടതിയില്‍ നിന്നു ചോര്‍ന്നതില്‍ വ്യക്തമായ അന്വേഷണം വേണമെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് സ്ഥിരീകരണം. ഇതേതുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി നിര്‍ദ്ദേശിച്ചു.
Keywords: Crime branch, Actress attacked case, Memory card
COMMENTS