സ്വന്തം ലേഖകന്‍ ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി ഉപസംഘടനയായ ഒബിസി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ വീടുകയറി വെട്ടിക്ക...
സ്വന്തം ലേഖകന്‍
ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി ഉപസംഘടനയായ ഒബിസി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ വീടുകയറി വെട്ടിക്കൊന്ന കേസിലെ പ്രതികൾ എല്ലാവരെയും തിരിച്ചറിഞ്ഞുവെന്ന് പൊലീസ്.
എ ഡി ജി പി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതികൾ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ പ്രതികൾ സംസ്ഥാനം വിട്ടുവെന്നും സാഖറെ പറഞ്ഞു. പ്രതികൾക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.
എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനെ (38) ടൂ വീലറില്‍ നിന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നതിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട രണ്ടു പേരും അവരവരുടെ പ്രസ്ഥാനങ്ങളിലെ സംസ്ഥാന സെക്രട്ടറിമാരാണ്.
സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടില്‍ കയറി രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊല്ലുകയായിരുന്നു.
ഒരു സംഘം വീട്ടില്‍ കടന്നുകയറി രഞ്ജിത്തിനെ മാരകമായി വെട്ടുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രഞ്ജിത്ത് ബിജെപി സ്ഥാനാര്‍ത്ഥി മത്സരിച്ചിരുന്നു.
COMMENTS