തിരുവനന്തപുരം: കോവിഡ് മരണം കണക്കാക്കുന്നതിനുള്ള മാനദണ്ഡത്തില്‍ മാറ്റംവരുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ കോവിഡ് മരണം കണക്കാക്ക...
തിരുവനന്തപുരം: കോവിഡ് മരണം കണക്കാക്കുന്നതിനുള്ള മാനദണ്ഡത്തില്‍ മാറ്റംവരുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ കോവിഡ് മരണം കണക്കാക്കുന്നത് ഐസിഎംആര്‍, ലോകാരോഗ്യസംഘടന എന്നിവയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്.
ഇത് പോരെന്നും ഡോക്ടര്‍മാര്‍ നല്കുന്ന വിവരമനുസരിച്ച് മരണം കണക്കാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമടക്കം രംഗത്തുവന്നിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്കുന്ന ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.
ഇത്തരത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ പോരായ്മകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം പുതുക്കിയാല്‍ അത് പാലിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ നേരത്തെ ഉണ്ടായ മരണവും പരിശോധിക്കുമെന്നും പരമാവധി ജനങ്ങള്‍ക്ക് സഹായം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
COMMENTS