തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പും നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സു...
തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പും നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞു.
ഏപ്രിൽ പകുതിക്ക് മുൻപ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സംസ്ഥാന സർക്കാർ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണിക്കുന്നുണ്ട്. തീയതി പിന്നീട് ഡൽഹിയിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു മഞ്ഞു.
25000 ബൂത്തുകളാണ് സാധാരണ തിരഞ്ഞെടുപ്പിനായി ഒരുക്കുക. കോവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ 40,000 ബൂത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനത്ത് മലപ്പുറം, പാലക്കാട് ജില്ലകൾ പ്രശ്നബാധിതതങ്ങളാണെന്നും അവിടെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സുനിൽ അറോറ വ്യക്തമാക്കി.
ശബരിമല വിഷയം രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിൽ ഉയർത്തുന്നതിന് തൽക്കാലം തിരഞ്ഞെടുപ്പ് വിലക്കില്ല. എന്നാൽ ഇത് തെരഞ്ഞെടുപ്പിനെ സുഗമമായ നടത്തിപ്പിന് തടസ്സമായി വന്നാൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
COMMENTS