പത്തനംതിട്ട: ഭക്തരെ സായുജ്യത്തിന്റെ പരകോടിയിലെത്തിച്ച് ശബരിമല പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. മകരസംക്രമ സന്ധ്യയില്‍ ഭക്തിസാന്ദ്രമായ ...
പത്തനംതിട്ട: ഭക്തരെ സായുജ്യത്തിന്റെ പരകോടിയിലെത്തിച്ച് ശബരിമല പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.
മകരസംക്രമ സന്ധ്യയില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു ജ്യോതി തെളിഞ്ഞത്. അയ്യപ്പന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധനയ്ക്ക് ശേഷമായിരുന്നു ജ്യോതി തെളിഞ്ഞത്.
തിരുവാഭരണ ഘോഷയാത്ര 6.15ന് സന്നിധാനത്തെത്തി. ഇത്തവണ 5000 പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്.
മകരവിളക്ക് ദര്‍ശിക്കാന്‍ പൊന്നമ്പല മേട്ടില്‍ ഭക്തര്‍ ക്യാമ്പ് ചെയ്യാറുളള പുല്ലുമേട്ടിലും മറ്റും ഇത്തവണ പ്രവേശം അനുവദിച്ചില്ല.
Keywords: Sabarimala, Lord Ayyappa, Makaravilakku, Makarajyothi
COMMENTS