ജയ്പൂര്‍: രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ് നേതൃത്വം. ബി.ജെ.പിയുമായി ഒത്...
ജയ്പൂര്‍: രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ് നേതൃത്വം. ബി.ജെ.പിയുമായി ഒത്തുകളിച്ചെന്ന ആരോപണവും കോണ്‍ഗ്രസ് നേതൃത്വം സച്ചിന് പൈലറ്റിനെതിരെ പ്രയോഗിച്ചു.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് സച്ചിനെ പുറത്താക്കിയകാര്യം ഔദ്യോഗികമായി അറിയിച്ചത്. സച്ചിന് പൈലറ്റിനൊപ്പമുള്ള എം.എല്‍.എമാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗോവിന്ദ് സിങ് ദതാസ്ത്രയാണ് പുതിയ പി.സി.സി പ്രസിഡന്റ്.
ചൊവ്വാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സച്ചിന് പൈലറ്റും അദ്ദേഹത്തിന്റെ കൂടെയുള്ള 17 എം.എല്‍.എമാരും പങ്കെടുക്കാത്തതും കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
തുടര്‍ച്ചയായ രണ്ടാം തവണയും യോഗം ബഹിഷ്കരിച്ചതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന പ്രമേയവും പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിലെ സച്ചിന് പൈലറ്റിന്റെ സ്ഥാനമാനങ്ങളെല്ലാം തെറിച്ചത്.
Keywords: Rajastan congress, Sachin Pilot, Deputy CM, PCC

COMMENTS