പ്രവാസികള്‍ക്ക് ഉടനടി നാട്ടിലെത്താനാവില്ല, മേയ് വരെ കാത്തിരിക്കണമെന്നു കേന്ദ്രം, ഗള്‍ഫില്‍ ഇന്ത്യ തന്നെ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നു

അഭിനന്ദ് ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ഉടനടി ഇന്ത്യയിലെത്താനാവില്ലെന്നു സൂചന. കേന്ദ്ര സര്‍ക്കാരു...


അഭിനന്ദ്

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ഉടനടി ഇന്ത്യയിലെത്താനാവില്ലെന്നു സൂചന. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.

17.5 ഇന്ത്യന്‍ പ്രവാസികളാണ് ലോകത്തിന്റെ വിവിധ കോണുകളിലായുള്ളത്. ഇവരില്‍ പത്തു ശതമാനം പേര്‍ തിരിച്ചെത്തിയാല്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവരെ ക്വാറന്റീനില്‍ പാര്‍പ്പിക്കാനോ സംരക്ഷിക്കാനോ ഇന്ത്യയ്ക്കു കഴിയില്ല. ഇക്കാരണം കൊണ്ടുതന്നെ നാട്ടിലെ കോവിഡ് പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മറുനാട്ടിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക ബുദ്ധിമുട്ടാവുമെന്ന നിലപാടിലാണ് ഇന്ത്യ.

പല രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപനം വ്യാപകമായതോടെ കഴിയുന്നത്ര മറുനാട്ടുകാരെ തിരിച്ചയയ്ക്കാന്‍ ഭരണകൂടങ്ങള്‍ നീക്കമാരംഭിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിന് ഇപ്പോള്‍ കഴിയാത്ത സ്ഥിതിയാണ്.

മറുനാടുകളില്‍ കഴിയുന്ന ഇന്ത്യക്കാരാവട്ടെ ചികിത്സയും ഭക്ഷണവും കിട്ടാതെ നരകിക്കുകയാണ്. പല രാജ്യങ്ങളും പ്രതിസന്ധി ഘട്ടത്തില്‍ അവരുടെ പൗരന്മാര്‍ക്കാണ് പരിഗണ കൊടുക്കുന്നത്. കേരളത്തിലെത്തിയ യൂറോപ്യന്മാരെ രോഗം ഭേദപ്പെടുത്തി തിരിച്ചയക്കാന്‍ സര്‍ക്കാര്‍ കാട്ടിയ സൗമനസ്യവും ആത്മാര്‍ത്ഥതയും മറ്റു പല രാജ്യങ്ങളിലെ ഭരണകുടങ്ങള്‍ക്കുമില്ല.

പ്രവാസികള്‍ മേയ് വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറയുന്നത്. ഇന്ത്യയിലെ ലോക് ഡൗണിനു ശേഷം എല്ലാവരെയും ഒരുമിച്ചു നാട്ടിലെത്തിച്ചാല്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ചെലവില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് വരാന്‍ പോലും വിദേശത്തുള്ള ചിലമലയാളി സംഘങ്ങള്‍ സന്നദ്ധരാണ്. ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംഘവും മള്‍ഡോവയില്‍ കഴിയുന്ന വിദ്യാര്‍ഥികളും ഇത്തരത്തില്‍ വരാന്‍ തയ്യാറാണ്. പക്ഷേ, സ്ഥിതി മെച്ചപ്പെടുമ്പോഴേ  എല്ലാവരെയും തിരിച്ചെത്തിക്കാന്‍ കഴിയൂ. തത്കാലം വിദേശത്തുള്ളവരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. വിമാന സര്‍വീസ് തുടങ്ങുന്നത് ഏറ്റവും ഒടുവിലായി മതിയെന്നു കേരളവും നിലപാടെടുത്തിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

കാര്യങ്ങള്‍ മെച്ചമല്ലാത്ത ഗള്‍ഫില്‍ ഇന്ത്യന്‍ എംബസിയുടെ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുകയാണ്.
വിദേശ രാജ്യങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ ഇന്ത്യ ഭക്ഷണവും മരുന്നും എത്തിക്കും. സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ എംബസികളും ഇക്കാര്യങ്ങളില്‍ ഇടപെടുന്നുണ്ട്.

അമേരിക്കയിലും മറ്റുമായി മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചെത്തിക്കാന്‍ നടപടിയായെന്നും മന്ത്രി അറിയിച്ചു.

Indians stranded in foreign countries may not be able to reach home immediately. The Central Government and the State Government have not taken any decision in this regard.

17.5 Indian expatriates are in different corners of the world. Even if 10 per cent of them return, in the present situation India cannot afford to quarantine or protect them.

For this reason, it is unlikely that India will be able to repatriate Indians from other countries without addressing the local Covid issues.

Indians living abroad are getting hell without treatment and food. External Affairs Minister for the state V Muraleedharan says the expatriates will have to wait until May.

Some Malayalee groups abroad are willing to charter aircraft at their own expense. Actor Prithviraj and his bandmates in Jordan are ready to come of their own. But when the situation improves, everyone can come back.

The Indian embassy's quarantine facility is being considered in the Gulf. India will supply food and medicine in labor camps abroad.


Keywords: India, Kerala, Covid 19, NRI, V Muraleedharan, External Affairs Minister, Actor Prithviraj 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,278,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5011,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10935,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: പ്രവാസികള്‍ക്ക് ഉടനടി നാട്ടിലെത്താനാവില്ല, മേയ് വരെ കാത്തിരിക്കണമെന്നു കേന്ദ്രം, ഗള്‍ഫില്‍ ഇന്ത്യ തന്നെ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നു
പ്രവാസികള്‍ക്ക് ഉടനടി നാട്ടിലെത്താനാവില്ല, മേയ് വരെ കാത്തിരിക്കണമെന്നു കേന്ദ്രം, ഗള്‍ഫില്‍ ഇന്ത്യ തന്നെ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWwEDvp9gSi1NkFxRh-AgdvZ91JK-6mBuBxUg4_V7Tfy30IhgawYprwe7tXB7UONXxMRyoTmdeuLw0tx68FTTysL9mcl9-uHMy0PpTSzYnmLqOytW5HHjsHKZzW235bcz9cEXP-ZrHf8KI/s640/labour+camp.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWwEDvp9gSi1NkFxRh-AgdvZ91JK-6mBuBxUg4_V7Tfy30IhgawYprwe7tXB7UONXxMRyoTmdeuLw0tx68FTTysL9mcl9-uHMy0PpTSzYnmLqOytW5HHjsHKZzW235bcz9cEXP-ZrHf8KI/s72-c/labour+camp.png
www.vyganews.com
https://www.vyganews.com/2020/04/no-decision-to-bring-back-expats.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/no-decision-to-bring-back-expats.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy