സ്വന്തം ലേഖകന്‍ കാസര്‍കോട്: വിദേശത്തു നിന്നെത്തി വടക്കന്‍ ജില്ലകളെയാകെ മുള്‍മുനയിലാക്കിയ കാസര്‍കോടു സ്വദേശി ആരോഗ്യപ്രവര്‍ത്തകരുമായി സഹ...
സ്വന്തം ലേഖകന്‍
കാസര്‍കോട്: വിദേശത്തു നിന്നെത്തി വടക്കന്‍ ജില്ലകളെയാകെ മുള്‍മുനയിലാക്കിയ കാസര്‍കോടു സ്വദേശി ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിക്കാത്തത് ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇയാള്‍ കുറഞ്ഞത് മൂവായിരം പേരുമായെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് കരുതുന്നത്. ഇതില്‍ ആയിരത്തോളം പേര് ഹൈ റിസ്ക് ഗണത്തില്‍ പെടുത്തേണ്ടവരാണെന്നു കരുതുന്നു. ഇവരുടെ പട്ടിക തയ്യാറാക്കി. പക്ഷേ, കൂടുതല്‍ ആളുകളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്ന് ഉറപ്പായിരിക്കെ, ഇയാളുടെ യാത്രാ വിവരം പൂര്‍ണമായി കിട്ടേണ്ടതുണ്ട്.
വിദേശത്തുനിന്ന് എത്തിയതിനാല്‍ വീട്ടില്‍ തന്നെയിരിക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടും ഇയാള്‍ രണ്ട് കല്യാണ ചടങ്ങുകള്‍, ഫുട്ബോള്‍ മത്സരം എന്നിവയില്‍ സംബന്ധിച്ചു.
മംഗലാപുരത്തും ഇയാള്‍ പോയിരുന്നതായി വിവരമുണ്ട്. രക്തദാനം നടത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഒട്ടേറെ തവണ ഇയാള്‍ നഗരത്തിലെത്തിയതായി സ്ഥിരീകരിച്ചു. ഇയാള്‍ നിമിത്തം രണ്ട് എംഎല്‍എമാരും വീട്ടിനു പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ്.
കൊറോണ സ്ഥിരീകരിച്ച ഇയാള്‍ക്കു പുറമേ, നിരീക്ഷണത്തിലുള്ള മറ്റൊരു വ്യക്തിയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു പറഞ്ഞു.
വിവരങ്ങള്‍ മറച്ചുവച്ചും കളളം പറഞ്ഞും ഇവര്‍ പറ്റിക്കുന്നു. വിദേശത്ത് നിന്ന് എത്തി നിര്‍ദ്ദേശങ്ങള്‍ വിഗണിച്ച് പൊതുചടങ്ങുകളിലും വിവാഹത്തിലും പങ്കെടുത്ത കാസര്‍കോട് കുഡ്ല സ്വദേശി അബ്ദുല്‍ ഖാദറിനെതിരെ പൊലീസ് കേസെടുത്തു.
കൊറോണ സ്ഥിരീകരിച്ച് ഐസൊലേഷനില്‍ കഴിയുന്ന വ്യക്തിയുടെ സുഹൃത്താണ് അബ്ദുള്‍ ഖാദര്‍. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കൊറോണ വൈറസ് വിഷയത്തില്‍ കാസര്‍കോട് ജില്ലയില്‍ 609 പേര് നിരീക്ഷണത്തിലാണ്. ഇതില്‍ 13 പേര് ആശുപത്രികളിലും 596 പേര് വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
രോഗം സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 69 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. കാസര്‍കോട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചയും അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
കാസര്‍കോട്ട് കടകളുടെയും ബിവറേജസ് ഔട്ട്ലെറ്റുകളുടെയും പ്രവര്‍ത്തനം രാവിലെ 11 മണി മുതല്‍ മുതല്‍ വൈകിട്ട് അഞ്ചു വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
Keywords: Corona Virus, Kasargod, Covid 19
COMMENTS