സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ കാറുകള്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വിവാദമായതോ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ കാറുകള്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വിവാദമായതോടെ തത്കാലത്തേയ്ക്ക് നടപടി നിറുത്തിവയ്ക്കാന്‍ ആലോചന.
ഈ വിഷയം പ്രതിപക്ഷം ഏറ്റെടുത്ത് സര്‍ക്കാരിനെതിരേ ആരോപണമാക്കുമെന്ന ഭയമാണ് ഭരണപക്ഷത്തിന്. മുണ്ടുമുറുക്കിയുടുക്കാന്‍ നാട്ടുകാരെ ഉപദേശിക്കുന്ന ധനമന്ത്രി തന്നെയാണ് കാര്‍ വാങ്ങാന്‍ അനുമതിയും നല്‍കുന്നത്.
കേരളത്തിലും ഡല്‍ഹി കേരള ഹൗസിലുമായി മൊത്തം 16 കാറുകള്‍ വാങ്ങാനാണ് നീക്കം. സര്‍ക്കാര്‍ പുതിയ കാറുകള്‍ വാങ്ങുന്നതിനു പകരം പുറത്തുനിന്നു കാറുകള്‍ വാടകയ്ക്കെടുക്കുമെന്നും അതുതന്നെ ഇലക്ട്രിക് കാറായാല്‍ കോടികള്‍ ലാഭിക്കാമെന്നുമൊക്കെ ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ആവേശപൂര്‍വം പറഞ്ഞു മണിക്കൂറുകള്‍ കഴിയുമ്പോഴാണ് പുതിയ കാര്‍ വാങ്ങാനുള്ള നീക്കം പുറത്തായിരിക്കുന്നത്.
പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം ബജറ്റിനു മുന്‍പേ കൈക്കൊണ്ടതാണെന്നും അതില്‍ തെറ്റില്ലെന്നുമാണ് ധനമന്ത്രാലയത്തിന്റെ തന്നെ വിശദീകരണം. സംസ്ഥാനം പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് അടുക്കെ കാര്‍ വാങ്ങി ധൂര്‍ത്തു നടത്തിയെന്ന ആരോപണം വരുമെന്ന ആശങ്ക സിപിഎമ്മിനുണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് തത്കാലം തീരുമാനം മരവിപ്പിച്ചു വയ്ക്കാന്‍ ആലോചിക്കുന്നത്. ഇതേസമയം, കാര്‍ വാങ്ങിപ്പിക്കാനായി പല കമ്പനികളും സര്‍ക്കാരിന്റെ പിന്നാലെയുണ്ട്.
ബജറ്റിനൊടൊപ്പം സഭയില്‍ വച്ച ഉപധനാഭ്യര്ത്ഥനയിലാണ് വാഹനങ്ങള്‍ പുതുതായി വാങ്ങുന്ന കാര്യം പറയുന്നത്. സെയില്‍ ടാക്സ് കമ്മിഷണര്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ (പി..ഡബ്ല്യു..ഡി കോട്ടയം), ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വെയണ്‍മെന്റ് വകുപ്പ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍, എല്‍.എസ്.ജി.ഡി ഓംബുഡ്സ്മാന്, ഇന്‍ഡസ്ട്രിയല്‍ ട്രൈബൂണല്‍ (ആലപ്പുഴ), കേരള ഹൗസ് എന്നിവര്‍ക്കായാണ് വാഹനങ്ങള്‍ വാങ്ങുന്നത്.
വാങ്ങുന്ന വാഹനങ്ങളുടെ വിശദാംശം പുറത്തുവിട്ടിട്ടില്ല. ടോക്കണ്‍ തുകയാണ് അനുവദിച്ചിരിക്കുന്നത്. വാങ്ങുന്ന വാഹനങ്ങളുടെ വില നോക്കി ് അധിക ഫണ്ട് ധനവകുപ്പ് അനുവദിച്ചുകൊടുക്കും.
ഇതിനിടെ, സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ നിരത്താന്‍ കോടികള്‍ മുടക്കി കേരളത്തിലങ്ങോളമിങ്ങോളം കൂറ്റന്‍ എല്‍ ഇ ഡി ബോര്‍ഡുകള്‍ വയ്ക്കാനുള്ള തീരുമാനവും വിവാദമായിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്‍പ് ബോര്‍ഡ് വയ്ക്കാനാണ് തീരുമാനം.

Keywords: Finance Minister, Thomas Issac, Kerala, Kerala House, Car
COMMENTS