ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ മുഖംമൂടി ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി പൊലീസ്. കാമ്പസിനുള്ളില്‍ ആരെയൊക...
ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ മുഖംമൂടി ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി പൊലീസ്. കാമ്പസിനുള്ളില്‍ ആരെയൊക്കെ ആക്രമിക്കണമെന്നുള്ള കൃത്യമായി ഉദ്ദേശ്യത്തോടെയാണ് ആക്രമികള്‍ എത്തിയതെന്നും ദൃശ്യത്തില്‍ കണ്ട വനിത ഉള്‍പ്പടെയുള്ള ആക്രമികളുടെ കൃത്യമായ വിവരം കിട്ടിയെന്നും പൊലീസ് വ്യക്തമാക്കി.
ആക്രമികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഒരാളെപ്പോലും കസ്റ്റഡിയിലെടുത്തതായോ അറസ്റ്റ് രേഖപ്പെടുത്തിയതായോ റിപ്പോര്‍ട്ടില്ല എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്ര വലത് സംഘടനയായ ഹിന്ദു രക്ഷാ ദള്‍ ഏറ്റെടുത്തിരുന്നു. ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരം പൊലീസില്‍ നല്കിയ പരാതിയില്‍ കാണിച്ചിരുന്നു. എന്നിരുന്നിട്ടും ഇതുവരെ പൊലീസ് ആക്ഷന്‍ എടുക്കാത്തതില്‍ പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്.
Keyeords: JNU university attack, Police, Action, Vital clues

COMMENTS