ചെന്നൈ: വലിഞ്ഞും ഇഴഞ്ഞും വന്ന മുംബയ് ഇന്ത്യന്‍സ് ഒടുവില്‍ ഒന്നാം സ്ഥാനക്കാരായ ചെന്നൈയെ ആറു വിക്കറ്റിന് വലിച്ചു താഴത്തിട്ട് ഐപിഎല്‍ ഫൈനല...
ചെന്നൈ: വലിഞ്ഞും ഇഴഞ്ഞും വന്ന മുംബയ് ഇന്ത്യന്‍സ് ഒടുവില്‍ ഒന്നാം സ്ഥാനക്കാരായ ചെന്നൈയെ ആറു വിക്കറ്റിന് വലിച്ചു താഴത്തിട്ട് ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചു. മുംബയ് ഒരുക്കിയ സ്പിന്‍ കെണിയില്‍ ചെന്നൈ വീഴുകയായിരുന്നു.
ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സ്പിന്നിനു മുന്നില്‍ പതറി കേവലം 132 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. മുംബയെ പിടിച്ചുകെട്ടാന്‍ ഈ സ്‌കോര്‍ തീരെ അപര്യാപ്തമായിരുന്നു. ഗ്രൂപ്പ് തലത്തിലും ചിദംബരം സ്‌റ്റേഡിയത്തില്‍ ഇരു ടീമുകളും മുഖാമുഖം വന്നപ്പോള്‍ ജയം മുംബയ്ക്കായിരുന്നു.ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള എലിമിനേറ്റര്‍ ഗെയിമിലെ വിജയിയുമായി ചെന്നൈക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. അതു ജയിച്ചാല്‍ ഫൈനലിലെത്താം.
ചെന്നെ നിരയില്‍ 37 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 42 റണ്‍സുമായി പുറത്താകാതെ നിന്ന അമ്പാട്ടി റായുഡുവും 29 പന്തില്‍ മൂന്നു സിക്‌സ് സഹിതം 37 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്ടന്‍ ധോണിയുമാണ് അല്പമെങ്കിലും പൊരുതിയത്. മുരളി വിജയ് 26 പന്തില്‍ 26 റണ്‍സ് സമ്പാദിച്ചു.
നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത രാഹുല്‍ ചാഹറാണ് മുംബയ് ബോളര്‍മാരില്‍ ഏറ്റവും തിളങ്ങിയത്. ബോളിങ് പ്രകടനം ശ്രദ്ധേയമായി. ക്രുനാല്‍ പാണ്ഡ്യ, ജയന്ത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
32 റണ്‍സെടുക്കുന്നതിടെ മൂന്നു വിക്കറ്റ് വീണ് പതറിയ ചെന്നൈയെ മുരളി വിജയ്, അമ്പാട്ടി റായുഡു, എംഎസ് ധോണി എന്നിവര്‍ ചേര്‍ന്നാണ് ഈ സ്‌കോറിലെങ്കിലും എത്തിച്ചത്. ഫാഫ് ഡുപ്ലസി (11 പന്തില്‍ ആറ്), സുരേഷ് റെയ്‌ന (ഏഴു പന്തില്‍ അഞ്ച്), ഷെയ്ന്‍ വാട്‌സന്‍ (13 പന്തില്‍ 10) എന്നിവരാണ് തുടക്കത്തിലേ കൂടാരം കയറിയത്.
The enormously talented Suryakumar Yadav played one of his finest knocks on a challenging track as Mumbai Indians beat Chennai Super Kings by six wickets in the first Qualifier, entering IPL final for the fifth time on Tuesday. On a sluggish pitch, which offered considerable turn and odd bounce, Suryakumar batted in a copybook fashion scoring an unbeaten 71 off 54 balls with MI reaching the target in 18.3 overs.However CSK will get another chance to make it to their eighth summit clash as they will now play the second Qualifier against the winner of the ‘Eliminator’ between Delhi Capitals and Sunrisers Hyderabad.
Keywords: Mumbai Indians, Chennai Super Kings , Krunal, Rahu, Yellow, Rahul Chahar, Suryakumar Yadav, IPL, MI , CSK, Eliminator, Delhi Capitals, Sunrisers Hyderabad
COMMENTS