കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയടക്കം നാലുപേര്‍ക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തി...
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയടക്കം നാലുപേര്‍ക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി, രണ്ടാംപ്രതി രഞ്ജി രാജ്, മൂന്നാംപ്രതി കെ.ജിതിന്, നാലാംപ്രതി ദീപ് ചന്ദ് എന്നിവര്‍ക്കാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
ഒരുലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ കടക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. 2018 ഫെബ്രുവരി 12 നാണ് ഇവര്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയത്. സി.പി.എം പ്രവര്‍ത്തകരായ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
COMMENTS