ന്യൂഡല്‍ഹി : റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചുവെന്നു കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സു...
ന്യൂഡല്‍ഹി : റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചുവെന്നു കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ്. ഏഴുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി നേതൃത്വമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന തന്റെ നിലപാട് സുപ്രീംകോടതി ശരിവച്ചു എന്നതിനു തെളിവാണ് റഫാല്‍ ഇടപാട് സംബന്ധിച്ച് ഹിന്ദു ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഉള്‍പ്പെടെ തെളിവായി പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
എന്നാല്‍ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന തരത്തില്‍ അര്‍ത്ഥം വരുന്ന ഒരു പരാമര്‍ശവും തങ്ങള്‍ നടത്തിയിട്ടില്ലെന്നും കോടതി ഉത്തരവ് ജനങ്ങള്‍ക്കുമുന്നില്‍ തെറ്റായി വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
രേഖകള്‍ തെളിവായി പരിഗണിക്കാം എന്ന തീരുമാനം മാത്രമാണ് കോടതി വെളിപ്പെടുത്തിയിട്ടുള്ളതെന്നും ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കോടതിയുടെ നോട്ടീസ് കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായാണ് എടുത്തിരിക്കുന്നത്. വ്യക്തമായ മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. രാഹുലിന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടു എന്നും നേതൃത്വം വ്യക്തമാക്കി.
COMMENTS