ഭോപ്പാല്‍: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുകൊണ്ട്, മധ്യപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടന്‍ കമല്‍നാഥ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി...
ഭോപ്പാല്‍: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുകൊണ്ട്, മധ്യപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടന്‍ കമല്‍നാഥ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി.
രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കമല്‍നാഥ് ഒപ്പുവച്ചു.
തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനമായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നത്. ആദ്യ ഉത്തരവായി തന്നെ കമല്‍നാഥ് വാക്കു പാലിക്കുകയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് കമല്‍നാഥ് ഇതു ചെയ്തത്. അധികാരത്തിലെത്തിയാല്‍ പത്തു ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നത്.
കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ സര്‍ക്കാരിനു മുന്നില്‍ വലിയൊരു ബാധ്യതയാണ് വന്നുപെടുന്നത്. ഇതിനെ മറികടക്കാന്‍ പുതിയ വഴി കണ്ടെത്തേണ്ടിവരും.
COMMENTS