ശബരിമല: ഇരുമുടിക്കെട്ടില്ലാതെ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ് പതിനെട്ടാം പടി ചവിട്ടിയതിനെതിരേ ശക്തമായ പ്രതിഷേധം. ആര്‍എസ്എസ് നേതാവ...
ശബരിമല: ഇരുമുടിക്കെട്ടില്ലാതെ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ് പതിനെട്ടാം പടി ചവിട്ടിയതിനെതിരേ ശക്തമായ പ്രതിഷേധം. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇത്തരത്തില്‍ പതിനെട്ടാം പടി കയറിയത് വിവാദമായിരുന്നു.
വത്സന്‍ തില്ലങ്കേരി പടിക്കു പിന്‍തിരിഞ്ഞു നിന്നു പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതു വിവാദമായതിനു പിന്നാലെയാണ് ഇരുമുടിയില്ലാതെ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ് പതിനെട്ടാം പടി കയറുന്ന ചിത്രം ഒരു ചാനല്‍ പുറത്തുവിടുകയായിരുന്നു.
ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജയ്ക്ക് നട തുറന്നപ്പോഴാണ് ശങ്കര്‍ദാസ് ആചാരലംഘനം നടത്തിയത്. വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ഈ വിഷയത്തില്‍ വത്സന്‍ തില്ലങ്കേരിയെ ശങ്കര്‍ദാസ് വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം വിവാദത്തില്‍ പെട്ടത്. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നായിരുന്നു കെ.പി. ശങ്കര്‍ദാസ് പ്രതികരിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹം കുടുങ്ങിയത്.
ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനം തന്നെയാണെന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. വത്സന്‍ തില്ലങ്കേരിയും കെ.പി ശങ്കര്‍ ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെക്കുറു പ്രതികരിക്കുകയായിരുന്നു തന്ത്രി.
തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം കൊട്ടാര പ്രതിനിധികള്‍ക്കും മാത്രമേ ആചാരപ്രകാരം ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ. ബാക്കി എല്ലാവരും ഇരുമുടിക്കെട്ടുമായി വേണം പടി ചവിട്ടാന്‍.
ആചാര ലംഘനം ബോധ്യപ്പെടുകയോ പരാതിവരികയോ ചെയ്താല്‍ പരിഹാരക്രിയകള്‍ ചെയ്യുമെന്നും തന്ത്രി അറിയിച്ചു.
ഇതേസമയം, തന്ത്രി നിര്‍ദ്ദേശിച്ച പരിഹാരക്രിയകള്‍ താന്‍ ചെയ്തുവെന്നും പറ്റിയതു തെറ്റു തന്നെയാണെന്നും വത്സന്‍ തില്ലങ്കേരി സമ്മതിച്ചു.
Keywords: Sabarimala, Lord Ayyappa, KP Sankardas, Valsan Thillankery
COMMENTS