സിദ്ധാര്‍ത്ഥ് ശ്രീനിവാസ് ശബരിമല : ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് ശബരിമല കയറാനെത്തിയത് പൊലീസിന്റെ മുന്‍ അറിവോടെ തന്ന...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
ശബരിമല : ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് ശബരിമല കയറാനെത്തിയത് പൊലീസിന്റെ മുന്‍ അറിവോടെ തന്നെയായിരുന്നുവെന്നു സൂചന. അതിരാവിലെ തന്നെ സുഹാസിനിയെ സന്നിധാനത്തെത്തിക്കാനായിരുന്നു പദ്ധതി.
സുഹാസിനി എത്തുന്നതോടെ യുവതി ശബരിമലയില്‍ പ്രവേശിച്ചുവെന്നു വരികയും അതോടെ പ്രതിഷേധം അര്‍ത്ഥരഹിതമാവുകയും ചെയ്യുമെന്നായിരുന്നു പൊലീസ് കണക്കുകൂട്ടിയിരുന്നു. ധൈര്യശാലിയായ സുഹാസിനി മല കയറാനും സന്നദ്ധയായിരുന്നു.
പമ്പയിലും മറ്റും കാര്യമായ എതിര്‍പ്പു നേരിടേണ്ടി വന്നില്ല. എതിരേ വരുന്നവരും പിന്നാലെ ചെന്നവരുമെല്ലാം തെറി വിളിക്കുന്നുണ്ടായിരുന്നുവെങ്കിലും സുഹാസിനി മുന്നോട്ടു തന്നെ പോയി. ഒപ്പം വിദേശിയായ സഹപ്രവര്‍ത്തകനുമുണ്ടായിരുന്നു. അമ്പതോളം പൊലീസുകാരാണ് സുഹാസിനിക്കും വിദേശി യുവാവിനും വലയം തീര്‍ത്ത് ഒപ്പമുണ്ടായിരുന്നത്.
എന്നാല്‍, മരക്കൂട്ടത്ത് എത്തിയതോടെ കാര്യങ്ങളാകെ മാറി. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടത്തെയാണ് അവിടെ സുഹാസിനിക്കു കാണാനായത്. ഇതോടെ, അവര്‍ ഒന്നു പതറി. ഒപ്പമുണ്ടായിരുന്ന വിദേശി യുവാവ് അക്ഷരാര്‍ത്ഥത്തില്‍ ഭയക്കുകയും ചെയ്തു. ഇനി മുന്നോട്ടു താനില്ലെന്ന് യുവാവ് ഉറപ്പിച്ചു പറഞ്ഞു. ഇതോടെ സുഹാസിനിക്കും മനംമാറ്റമുണ്ടായി.
മുന്നോട്ടു പോകാന്‍ തയ്യാറാണെങ്കില്‍ സുരക്ഷ തരാമെന്നു പൊലീസ് പറഞ്ഞു. വെറും ലാത്തി മാത്രം കൈയിലുള്ള അമ്പതു പൊലീസുകാര്‍ എങ്ങനെ ആയിരത്തിലധികം വരുന്ന ജനക്കൂട്ടത്തെ നേരിടുമെന്ന ആശങ്കയായിരുന്നു സുഹാസിനിക്ക്. ഇതോടെ അവര്‍ തിരിച്ചിറങ്ങാന്‍ തീരുമാനിച്ചു. ജനക്കൂട്ടം കൂക്കിവിളിച്ച് അവരെ തിരിച്ചയയ്ക്കുകയും ചെയ്തു.
തിരിച്ചിറങ്ങിയെത്തിയ സുഹാസിനിയെയും സഹപ്രവര്‍ത്തകനെയും അതീവസുരക്ഷയിലാണ് പുറത്തേയ്ക്കു വിട്ടത്. ശബരിമല വിട്ടാലും മറ്റെവിടെയെങ്കിലും വച്ചു സുഹാസിനി ആക്രമിക്കപ്പെടാനും സാദ്ധ്യതയുണ്ടെന്നു പൊലീസ് ഭയക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കേരളം വിടുന്നതു വരെ അവര്‍ക്കു സുരക്ഷ ഒരുക്കേണ്ട ജോലിയും കിട്ടിയിരിക്കുകയാണ് പെലീസിന്.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനു എംപിമാര്‍ കൈക്കൂലി ചോദിക്കുന്നതുള്‍പ്പെടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരവധി പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവന്ന ജേര്‍ണലിസ്റ്റാണ് യുപി നിവാസിയായ സുഹാസിനി രാജ്.
Keywords: Suhasini Raj, Sabarimala, Lord Ayyappa

മലയില്‍ നിന്നു തിരിച്ചിറങ്ങുന്ന സുഹാസിനി രാജും സഹപ്രവര്‍ത്തകനും

COMMENTS