തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിധി ചോദിച്ചു വാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക...
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിധി ചോദിച്ചു വാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ഇടതുപക്ഷവും ബി.ജെ.പിയും ഒരേ രീതിയില്‍ നീങ്ങുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
ദേവസ്വംബോര്‍ഡുകളുടെ മുന്‍ പ്രസിഡന്റുമാരുമായും അംഗങ്ങളുമായും ചര്‍ച്ചനടത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഈ വിധി മറികടക്കാനുള്ള നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് ബി.ജെ.പിയോട് അഭ്യര്‍ത്ഥിച്ചു.
ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തിയതായും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

COMMENTS