ഹൈദരാബാദ്: കേരളത്തിലെ പാര്‍ട്ടിയില്‍ തൊഴിലാളികള്‍ കുറഞ്ഞെന്ന് സി.പി.എം സംഘടനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹൈദരാബാദില്‍ നടക്കുന്ന 22-...
ഹൈദരാബാദ്: കേരളത്തിലെ പാര്‍ട്ടിയില്‍ തൊഴിലാളികള്‍ കുറഞ്ഞെന്ന് സി.പി.എം സംഘടനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹൈദരാബാദില്‍ നടക്കുന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തോടനുബന്ധിച്ചു തയ്യാറാക്കിയ സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
കേരളത്തില്‍ പാര്‍ട്ടിയില്‍ തൊഴിലാളി വര്‍ഗ്ഗ സാന്നിധ്യവും കര്‍ഷക തൊഴിലാളി പ്രാതിനിധ്യവും കുത്തനെ ഇടിഞ്ഞു. എന്നാല്‍ കേരളത്തില്‍ വനിതാ അംഗങ്ങളില്‍ 14.5 ശതമാനം വര്‍ദ്ധനയുണ്ടായെന്നും സംസ്ഥാന സമിതിയില്‍ വനിതാ പ്രാധാന്യം കുറഞ്ഞെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തില്‍ 31 വയസിന് താഴെ 1,08,699 അംഗങ്ങളുണ്ട്. എന്നാല്‍ സംസ്ഥാനസമിതിയുടെ ശരാശരി പ്രായം 62 ആണെന്നും മുസ്ലിം വിഭാഗങ്ങളെ കൊണ്ടു വരുന്നതില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിപിഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കരടു രാഷ്ട്രീയപ്രമേയത്തിന്മേലുള്ള ചര്‍ച്ച ഇന്നു തുടങ്ങും. പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രമേയത്തിന്റെ ഉള്ളടക്കത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കാനാണ് കേരള ഘടകത്തിന്റെ തീരുമാനം.
COMMENTS