ആലപ്പുഴ: രാജ്യത്തിലെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സിറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ട...
ആലപ്പുഴ: രാജ്യത്തിലെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സിറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് ചര്‍ച്ചില്‍ ദുഃഖവെള്ളിയോടനുബന്ധിച്ച് നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കിടെയായിരുന്നു ആലഞ്ചേരിയുടെ വാക്കുകള്‍. കോടതി വിധികളെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണ്. എന്നാല്‍ ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് ആലഞ്ചേരി പറഞ്ഞു. രാജ്യത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കുന്നത് തെറ്റാണ്. നീതിമാനാണ് കുരിശില്‍ കിടക്കുന്നത്. എങ്ങനെയെങ്കിലും അവനെ ഇല്ലാതാക്കി തനിക്ക് വലിയവനാകണം എന്ന ചിന്തയുള്ളവരെ ജനം ഹൃദയത്തിലേറ്റില്ല.
അപരന്റെ ജീവിതത്തില്‍ നമുക്ക് കടപ്പാടുണ്ട്. അവന്‍ അനാഥനായി മരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ അദ്ദേഹം ചാനലുകള്‍ മനുഷ്യ നന്മയ്ക്ക് വേണ്ടി മാത്രമാണോ പ്രവര്‍ത്തിക്കുന്നതെന്നും ചോദിച്ചു.

COMMENTS