ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ട...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. മറ്റ് പരിക്കുകളോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹജിന് ഏരിയയിലെ ശകുര്‍ദിന്‍ ഗ്രാമത്തില്‍ ആയുധധാരികളായ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന അവിടെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
ഇതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് അത് ഏറ്റുമുട്ടലായി മാറുകയായിരുന്നു.
COMMENTS