തിരുവനന്തപുരം; ബിനോയ് കോടിയേരിക്കെതിരെയുള്ള തട്ടിപ്പ് കേസില്‍ പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന സി.പി.എം സംസ്ഥാന ഘ...
തിരുവനന്തപുരം; ബിനോയ് കോടിയേരിക്കെതിരെയുള്ള തട്ടിപ്പ് കേസില്‍ പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന സി.പി.എം സംസ്ഥാന ഘടകത്തിന്റെ നിലപാടിയില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് ആരോപിച്ചു.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് ആരോപിക്കുന്ന സി.പി.എം നേതൃത്വം അതേക്കുറിച്ച് അന്വേഷിക്കാത്തതെന്തുകൊണ്ടാണെന്നും സുധീരന് ചോദിച്ചു.
ഗള്‍ഫിലെ ടൂറിസം കമ്പനിയില്‍ നിന്നും 13 കോടി വെട്ടിച്ചുവെന്ന ബിനോയി കോടിയേരിക്കെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കേണ്ട വിഷയമല്ലെന്നും കോടിയേരി ഒരു തരത്തിലും ഇതില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു. പ്രശ്നം മകന് തന്നെ പരിഹരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതും സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.
ഇതേസമയം ബിനോയി കോടിയേരിക്ക് ദുബായ് പൊലീസ് നല്കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ സംശയമുണ്ടെന്നും ബിനോയിക്കെതിരെയുള്ള പരാതിയില്‍ കഴമ്പില്ലെങ്കില്‍ സൗദി പൗരനെതിരെ ബ്ലാക്ക്മെയിലിംഗിന് കേസെടുക്കണമെന്നും മുന്‍മന്ത്രി ഷിബു ബേബിജോണ്‍ വ്യക്തമാക്കി.
COMMENTS