പിടിച്ചുപറി ക്കാരും മറ്റുമായ അഞ്ചുപേര്‍ക്കൊപ്പാമാണ് ജയിലില്‍ ദിലീപിനെ അടച്ചത്. യിലില്‍ പോകുന്ന വേളയില്‍ നടന്‍ ദിലീപ് അനുജന്‍ അനൂപിനെ...
പിടിച്ചുപറിക്കാരും മറ്റുമായ അഞ്ചുപേര്‍ക്കൊപ്പാമാണ് ജയിലില്‍ ദിലീപിനെ അടച്ചത്. യിലില്‍ പോകുന്ന വേളയില്‍ നടന്‍ ദിലീപ് അനുജന്‍ അനൂപിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു
റോയ് പി തോമസ്
കൊച്ചി: നടിയെ ഓടുന്ന കാറിലിട്ടു പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായി ജയിലില്‍ പോകുന്ന വേളയില്‍ നടന്‍ ദിലീപ് അനുജന്‍ അനൂപിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
ജയിലിലാകുമെന്ന് ഉറപ്പായതോടെ നടന്‍ ആകെ തളര്‍ന്നിരുന്നു. എന്തെങ്കിലും പഴുത് അവസാന നിമിഷവും ബാക്കിയുണ്ടാവുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു.
തന്നെ ജയിലിലേക്ക് അയയ്ക്കരുതെന്നും നിരപരാധിയാണെന്നും ദിലീപ് മജിസ്‌ട്രേട്ടിനോടും അപേക്ഷിച്ചു.
പക്ഷേ, തെളിവുകളെല്ലാം എതിരായതിനാല്‍ ആ അപേക്ഷയെല്ലാം പ്രതികളുടെ പതിവു നാടകമായി വിലയിരുത്തപ്പെടുകയായിരുന്നു.
ജയിലില്‍ ദിലീപിന് പ്രത്യേക സെല്‍ അനുവദിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തങ്ങള്‍ക്ക് കോടതിയില്‍ നിന്ന് അത്തരം നിര്‍ദ്ദേശമൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പിടിച്ചുപറിക്കാരും മറ്റുമായ അഞ്ചുപേര്‍ക്കൊപ്പാമാണ് ജയിലില്‍ ദിലീപിനെ അടച്ചത്. ഈ സാഹചര്യവുമായും നടന്‍ പൊരുത്തപ്പെട്ടിട്ടില്ലെന്നാണ് കിട്ടുന്ന റിപ്പോര്‍ട്ടുകള്‍.
Keywords: Actor Dileep, brother, Anoop , jail , rape case
COMMENTS