തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഈ ആവശ്യം അദ്ദേഹം അംഗ...
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഈ ആവശ്യം അദ്ദേഹം അംഗീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ പുതുപ്പള്ളി വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെയാണ് മത്സരിക്കേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് ആവശ്യപ്പെട്ടു. കോട്ടയം ഡി.സി.സി നേതൃത്വം അദ്ദേഹത്തെ പുതുപ്പള്ളിയില്‍ നിന്ന് മാറ്റരുതെന്നാവശ്യപ്പെട്ട് എ.ഐ.സി.സിക്ക് കത്തയച്ചു.
ഇതിനിടെ പുതുപ്പള്ളി വീട്ടിലെത്തിയ ഉമ്മന്‍ചാണ്ടിയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ പ്രവര്‍ത്തകര്‍ വളരെയധികം വൈകാരികമായാണ് പെരുമാറിയത്. അവര്‍ കരഞ്ഞുകൊണ്ട് അദ്ദേഹത്തോട് പുതുപ്പള്ളി വിടരുതെന്ന് അഭ്യര്‍ത്ഥിച്ചു.
\Keywords: Oommen Chandy, Puthuppalli, Protest, A.I.C.C
COMMENTS