തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗമാണെന്നും വാക്സിന് കണ്ടെത്തുന്നതുവരെ രോഗവ്യാപനം തുടരുമെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ. മറ്റു ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗമാണെന്നും വാക്സിന് കണ്ടെത്തുന്നതുവരെ രോഗവ്യാപനം തുടരുമെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ.
മറ്റു സംസ്ഥാനങ്ങളെക്കാള്‍, കേരളത്തില്‍ രോഗവ്യാപനം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. ജീവിതശൈലി രോഗങ്ങള്‍ വ്യാപകമായതിനാല്‍ മരണനിരക്കും ഉയരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
1,67,939 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
1,14,530 പേരാണ് ഇവിടെ രോഗമുക്തി നേടിയത്. കേരളത്തില്‍ രോഗമുക്തി നിരക്ക് കുറവല്ലെന്നും അവര്‍ വ്യക്തമാക്കി.
ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യൂ. ഇതിനായി ചിലപ്പോള്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിയേണ്ടി വരും.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, രോഗി ആശുപത്രിയില്‍ പ്രവേശിച്ച ശേഷം രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കില്‍ നാലോ അഞ്ചോ ദിവങ്ങള്ക്കുള്ളില് ആശുപത്രി വിടാം.
ഇതാണ് പലയിടത്തും ചെയ്യുന്നത്. ഇവിടങ്ങളില്‍ കൂട്ടത്തോടെ രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യാം. എന്നാല്‍, കേരളത്തില്‍ ഇത്തരത്തില്‍ ചെയ്യാറില്ല.
കോവിഡ് വ്യാപനം കൈവിട്ടുപോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Summary: Covid second wave in Kerala says health minister K K Shailaja
COMMENTS