ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ അഗ്നിപര്‍വത സ്ഫോടനത്തിനു പിന്നാലെയുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 230 കടന്നു. ആയിരത്തോളം...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ അഗ്നിപര്‍വത സ്ഫോടനത്തിനു പിന്നാലെയുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 230 കടന്നു. ആയിരത്തോളം പേര്‍ക്കു പരിക്കുണ്ട്. ഇനിയും നിരവധി പേരെ കണ്ടെത്താനുമുണ്ട്.
ക്രാകതൂവ അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വത സ്ഫോടനത്തിനൊപ്പം സുനാമിയുണ്ടാകുമെന്ന മുന്നറിയിപ്പ് കൊടുക്കാന്‍ അധികൃതര്‍ക്കു കഴിയാതിരുന്നതാണ് ദുരന്തം മാരകമാക്കിയത്.
സുനാമിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാന്റണ് പ്രവിശ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ടാന്‍ജംഗ് ലെസംഗില് സംഗീതനിശയ്ക്കിടെയാണ് തിരമാലകള്‍ ഇരമ്പിയെത്തി സര്‍വവും നക്കിത്തുടച്ചത്.
സംഗീത നിശയ്ക്കിടയിലേക്ക് സുനാമിത്തിരകള്‍ ഇരച്ചുകയറുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഷോ നടക്കുന്ന സ്റ്റേജ് ഒന്നാകെ സുനാമിത്തിരകള്‍ നക്കിയെടുക്കുകയായിരുന്നു.
പെരുസഹാന്‍ ലിസ്ത്രിക് നെഗേര (പിഎല്‍എന്‍) എന്ന സ്റ്റേറ്റ് ഇലക്ട്രിസിറ്റി കന്പനി ജീവനക്കാരും കുടുംബാഗങ്ങളുമാണ് സംഗീതനിശയ്ക്കെത്തിയത്. നിമിഷനേരത്തില്‍ സംഗീതജ്ഞര്‍ തിരകളില്‍ അപ്രത്യക്ഷരായി.
ശനിയാഴ്ച രാത്രിയിലായിരുന്നു ലോകത്തെ നടുക്കിയ ദുരന്തം. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് കടലിനടിയില്‍ ഭൗമപാളികള്ക്കുണ്ടായ സ്ഥാനചലനമാണ് സുനാമിക്ക് കാരണമെന്ന് ഇന്തോനേഷ്യന്‍ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു.
തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിലാണ് കനത്ത നാശമുണ്ടായിരിക്കുന്നത്. ഇവിടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു.
65 അടിയോളം ഉയരത്തില്‍ തിരയടിച്ചു. ജാവയിലെ പാന്‍ഡെഗ്ലാംഗിലാണ് കൊടിയ നാശമുണ്ടായിരിക്കുന്നത്.
സുനാമി മുന്നറിയിപ്പു നല്കുന്നതില് സര്‍ക്കാരിനുണ്ടായ വീഴ്ചയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Keywords: Tsunami, Indonesia, Sunda Strait, Anak Krakatau volcano,
President Joko Widodo, Sumatra, Java Sea, Indian Ocean, Java island
President Joko Widodo, Sumatra, Java Sea, Indian Ocean, Java island
COMMENTS