ന്യൂഡല്‍ഹി: ഏറനാട് എം.എല്‍.എ പി.കെ ബഷീറിനെതിരായ കേസ് പിന്‍വലിച്ച തീരുമാനം സുപ്രീംകോടതി റദ്ദാക്കി. 2008 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്...
സ്കൂള്‍ അദ്ധ്യാപകനായ ജെയിംസ് അഗസ്റ്റിനെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷി പറയുന്നവരുടെ കാലുവെട്ടുമെന്നായിരുന്നു ബഷീര്‍ പ്രസംഗിച്ചത്. വി.സ് അച്യുതാനന്ദന് സര്‍ക്കാരാണ് ഇതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ കേസ് റദ്ദാക്കുകയായിരുന്നു.
ഇതിനെതിരെ ആയൂബ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഈ കേസ് റദ്ദാക്കിക്കൊണ്ടുള്ള മജിസ്ട്രേറ്റ് കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.
COMMENTS