തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വന്‍ ഡി.ജെ പാര്‍ട്ടി. ക്രിസ്തുമസ് ദിനത്തിലാണ് ഇത്തരത്തില്‍ വന്‍ ഡി.ജെ പാര്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വന്‍ ഡി.ജെ പാര്‍ട്ടി. ക്രിസ്തുമസ് ദിനത്തിലാണ് ഇത്തരത്തില്‍ വന്‍ ഡി.ജെ പാര്‍ട്ടി സംഘടിപ്പിച്ചത്.
ഫ്രീക്ക്സ് എന്ന യുവജന സംഘടനയാണ് പൊഴിയൂരില്‍ ഇത്തരത്തില്‍ ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് പാര്‍ട്ടി നടത്തിയത്. അതേസമയം പരിപാടി സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നുമില്ല.
ക്രിസ്തുമസ് ദിനത്തില്‍ ഉച്ചയോടെ തുടങ്ങിയ പാര്‍ട്ടി ഏതാണ്ട് 13 മണിക്കൂര്‍ പിന്നിട്ട് രാത്രി വൈകിയും തുടരുകയായിരുന്നു. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: D.J party, Thiruvananthapuram, violation, Covid protocol
COMMENTS