ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു. ധര്‍ണ്ണയില്‍ പ...
ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു. ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ രാജ്യത്തെ യുവജനങ്ങളോടും വിദ്യാര്‍ത്ഥികളോടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെ ക്ഷണിച്ചിരിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകത്തിന് സമീപത്താണ് ധര്‍ണ്ണ നടക്കുന്നത്. ഇന്ത്യാക്കാരാണെന്ന് തോന്നിയാല്‍ മാത്രം പോരെന്നും ഇതുപോലുള്ള അവസരങ്ങളില്‍ താന്‍ ഇന്ത്യാക്കാരനാണെന്നും വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്നും കാണിച്ചുകൊടുക്കേണ്ടത് അനിവാര്യമാണെന്നുമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
Keywords: Rahul Gandhi, Citizenship act, Protest, Rajghat

COMMENTS