ചണ്ഡിഗഡ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ശ്രമങ്ങൾ പകുതിവഴിയിൽ കിടക്കവേ, കേവലം ഭൂരിപക്ഷമില്ലാത്ത ഹരിയാനയിൽ മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്ത...
ചണ്ഡിഗഡ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ശ്രമങ്ങൾ പകുതിവഴിയിൽ കിടക്കവേ, കേവലം ഭൂരിപക്ഷമില്ലാത്ത ഹരിയാനയിൽ മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ ബിജെപി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സഖ്യകക്ഷിയായ ജെ ജെ പിയുടെ നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
90 അംഗ സഭയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സഖ്യകക്ഷികളെ കൂട്ടി സർക്കാരുണ്ടാക്കിയിരിക്കുന്നത്.
ബിജെപിക്ക് 40 സീറ്റും ജെജെപിക്ക് 10 സീറ്റും ലഭിച്ചിരുന്നു. ഏഴു സ്വതന്ത്രരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ 57 പേരുടെ പിന്തുണ സർക്കാരിനുണ്ട്.
ജെ ജെ പിയെ കൂട്ടി സർക്കാറുണ്ടാക്കാൻ കോൺഗ്രസ് ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. രാജ്ഭവൻ അങ്കണത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയും സംബന്ധിച്ചിരുന്നു.
ദുഷ്യന്ത് ചൗട്ടാലയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അദ്ദേഹത്തിൻറെ പിതാവ് അജയ് ചൗട്ടാല ജയിലിൽനിന്ന് ജാമ്യം നേടി എത്തിയിരുന്നു. അഴിമതി കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് അജയ് ചൗട്ടാല
Keywords: BJP, JJP, Haryana, election, cabinet

COMMENTS