ജയ്പുര്‍: പശുക്കടത്ത് നടത്തിയെന്നു പറഞ്ഞ് രാജസ്ഥാനില്‍ പെഹ്ലു ഖാനെന്നയാളെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ പ്രതികളായ ആറ് പേരെയും ആള്...
ജയ്പുര്‍: പശുക്കടത്ത് നടത്തിയെന്നു പറഞ്ഞ് രാജസ്ഥാനില്‍ പെഹ്ലു ഖാനെന്നയാളെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ പ്രതികളായ ആറ് പേരെയും ആള്‍വാറിലെ വിചാരണ കോടതി വെറുതെ വിട്ടു.
പശുവിനെ കടത്തിയെന്ന് ആരോപിച്ച് 2017 എപ്രില്‍ ഒന്നിനാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ പെഹ് ലു ഖാന് (55) ആശുപത്രിയില്‍ ചികിത്സയിലാണ് മരിച്ചത്.
പെഹ്ലുഖാനെ ആള്‍ക്കൂട്ടം ക്രൂരമായി അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നുവെങ്കിലും സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.
ജയ്പുരിലെ ചന്തയില്‍നിന്നു വാങ്ങിയ കന്നുകാലികളെ ഹരിയാനയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിരപരാധിയായ മനുഷ്യനെ ആക്രമിച്ചു കൊന്നത്.
ജയ്പുര്‍-ഡല്‍ഹി ഹൈവേയില്‍ ഗോരക്ഷാപ്രവര്‍ത്തകര്‍ പിടിച്ചുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം കഴുത്തില്‍ കെട്ടി വലിച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഇവരാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഒമ്പത് പ്രതികളാണ് കേസിലുണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു മൂന്ന് പ്രതികള്‍.
Key words: Pehlu Khan Mrder, Crime, Cow, Slaughter
COMMENTS